Skip to main content

മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ഡിസംബര്‍ അഞ്ചിന്

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ക്ഷേത്ര വിഹിതം, കുടിശിക പിരിവ് നടത്തുന്നതിനായി ഡിസംബര്‍ അഞ്ചിന് രാവിലെ 11 ന് വടക്കന്തറ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ ക്ഷേത്ര ഭാരവാഹികള്‍ ക്ഷേമനിധിയില്‍ അടക്കാനുള്ള ക്ഷേത്ര വിഹിതം നിര്‍ബന്ധമായും അടക്കണം. ക്ഷേമനിധിയില്‍ അംഗത്വമെടുക്കുന്നതിന് ക്ഷേത്ര ജീവനക്കാര്‍ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്ന രേഖയും ശമ്പളപട്ടികയുടെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് നല്‍കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം അനുവദിക്കില്ലെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0495 2360720.

date