Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 15 വരെ അപേക്ഷിക്കാം. ക്ഷേമനിധി അംഗത്വം എടുത്ത് 2022 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ച് വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയെന്ന് കോഴിക്കോട് റീജിയണല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2760509.

date