Skip to main content

ഗോവര്‍ധിനി പദ്ധതി: ആയഞ്ചേരിയില്‍ കാലിത്തീറ്റ വിതരണം ചെയ്തു

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പ് ഗോവര്‍ധിനി പദ്ധതി കാലിത്തീറ്റ വിതരണ ഉദ്ഘാടനവും പരിശീലന പരിപാടിയും പ്രസിഡന്റ് കാട്ടില്‍ മൊയ്തു മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 75 പശുക്കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

 

ഇന്‍ഷുറന്‍സ് പരിരക്ഷയോടെ പൂര്‍ണ്ണവളര്‍ച്ച എത്തുന്നത് വരെ 50 ശതമാനം സബ്‌സിഡിയോടെ കാലിത്തീറ്റ വിതരണം ചെയ്യുന്നതാണ് ഗോവര്‍ധിനി പദ്ധതി. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശ്‌റഫ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കാര്യ ചെയര്‍മാന്മാരായ ടി.വി കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ.കെ. ബഷീര്‍ എന്നിവർ ആശംസ അറിയിച്ചു. ഡോ. പ്രമോദ് ക്ലാസ്സെടുത്തു.

 

 

 

 

date