Skip to main content

ജില്ലയിൽ വിവിധ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കൃഷി വകുപ്പ്

 

പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെൻ്റ് വാല്യു അഡിഷൻ  പദ്ധതിയിലേക്ക്  പ്രോജക്ടുകൾ ക്ഷണിച്ചു.

കേരള സർക്കാരിൻ്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കീഴിൽ 2022- 23 വർഷത്തെ പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെൻ്റ് വാല്യു അഡീഷണലിൽ ഉൾപ്പെടുത്തി  വിവിധ പദ്ധതികൾ ജില്ലയിൽ നടപ്പാക്കാൻ ഒരുങ്ങി കൃഷി വകുപ്പ്.  വിവിധ പ്രോജക്ടുകൾ ഡിസംബർ  7 ന് മുൻപ് ഹാജരാക്കണമെന്ന്  ആത്മ പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
എസ്  എഫ് എ സി മുഖേന കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധനവിനുള്ള  യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്   സബ്സിഡി നൽകുന്ന പദ്ധതിയിൽ പ്രാഥമിക സഹകരണ സംഘങ്ങൾ  പ്രോജക്ട് സമർപ്പിക്കണം.

കൊപ്രഡ്രയറുകൾ, വിവിധ ഉത്പന്നങ്ങൾ ഉണക്കുന്നതിനുള്ള ഡ്രയറുകൾ  എന്നിവ സ്ഥാപിക്കുന്നതിന് 20 ശതമാനം സബ്സിഡിയായി 4 ലക്ഷം രൂപ പദ്ധതി വഴി അനുവദിക്കും. ഇതിനായി പ്രാഥമിക സഹകരണ സംഘങ്ങൾ, കാർഷിക കർമസേന, അഗ്രോ സർവീസ് സെൻ്ററുകൾ , കർഷക ഗ്രൂപ്പുകൾ എന്നിവർക്ക് പ്രോജക്ടിന് ആയി അപേക്ഷിക്കാം.  കൂടാതെ
കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക  ഉത്പന്ന സംസ്കരണ  യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള   സബ്സിഡിയും പദ്ധതി  വഴി നൽകും. 

പഴം പച്ചക്കറി വിപണനത്തിനായുള്ള സോളാർ ഡ്രൈസൈക്കിളിന് 50ശതമാനം സബ്സിഡി,  നാടൻ പഴം - പച്ചക്കറി വിപണനത്തിന് പ്രീമിയം  ഔട്ട്ലറ്റുകൾ  സ്ഥാപിക്കുന്നതിന്  മാർക്കറ്റിംഗിൽ 3 വർഷത്തെ പരിചയമുള്ള എഫ് പി ഒ കൾ, കുടുംബശ്രീ യൂണിറ്റുകൾ  പ്രാഥമിക സഹകരണ സംഘങ്ങൾ  എന്നിവയ്ക്കും അനൂക്യം ലഭിക്കുന്നതാണ് പുതിയ പദ്ധതി.

date