Skip to main content

സ്‌കോള്‍ കേരള: പരീക്ഷാ ഫീസ് അടയ്ക്കണം

സ്‌കോള്‍ കേരള മുഖേന 2022-24 ബാച്ചില്‍ ഹയര്‍സെക്കന്‍ഡറി കോഴ്സ് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിച്ച വിദ്യാര്‍ഥികള്‍ അനുവദിച്ചിട്ടുളള പരീക്ഷാകേന്ദ്രങ്ങളില്‍ ഒന്നാം വര്‍ഷ പരീക്ഷാ ഫീസ് അടയ്ക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. രജിസ്ട്രേഷന്‍ സമയത്ത് വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുളള യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അനുവദിച്ചിട്ടുളള പരീക്ഷാ കേന്ദ്രം കോഡിനേറ്റിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂള്‍ സീലും വാങ്ങണം. ഫോണ്‍ : 0471 2 342 950, 2 342 271.

date