Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-03-2023

കണ്ണൂർ ഗസറ്റ് മാർച്ച് ലക്കം പ്രകാശനം ചെയ്തു

ജില്ലാ ഇൻഫർമേഷൻ ഓഫീസ് പ്രസിദ്ധീകരിച്ച വാർത്ത ബുള്ളറ്റിൻ കണ്ണൂർ ഗസറ്റിന്റെ പ്രകാശനം  സംസ്ഥാനസർക്കാറിന്റെ  രണ്ടാം വാർഷിക സംഘാടക സമിതി രൂപീകരണയോഗത്തിൽ നടന്നു. എം എൽ എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി .കെപി മോഹനൻ, കെവി സുമേഷ് , ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ , ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, അസി. കലക്ടർ മിസാൽ സാഗർ ഭരത്, തളിപ്പറമ്പ് ആർ ഡി ഒ ഇ പി മേഴ്സി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്തത്.
   
പടം

ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍; അഭിമുഖം 29ന്

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ അഭിമുഖം നടത്തും.
സിവില്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പ്രസ്തുത ട്രേഡില്‍ എന്‍ ടി സി അല്ലെങ്കില്‍ എന്‍ എസിയും മൂന്ന് വര്‍ഷത്തെ വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2364535

തീരസദസ്സ് സംഘടിപ്പിക്കുന്നു

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഫിഷറീസ് വകുപ്പ് തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി  പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ട് തീരസദസ്സ് സംഘടിപ്പിക്കുന്നു.  ഏപ്രില്‍ 23 മുതല്‍ മെയ് 25 വരെ തീരദേശ മണ്ഡലങ്ങളിലെ 47 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജില്ലയില്‍ തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍, അഴീക്കോട്, കല്ല്യാശ്ശേരി, പയ്യന്നൂര്‍ എന്നീ തീരദേശ മണ്ഡലങ്ങളില്‍  മെയ് 20 മുതല്‍ 23 വരെയാണ് തീരസദസ്സ്.  മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ ഫിഷറീസ് വകുപ്പിന്റെ www.fisheries.kerala.gov.in വഴിയും മത്സ്യഭവനുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖേനയും ഏപ്രില്‍ 15 വരെ സമര്‍പ്പിക്കാം.

പ്രവേശനം നിരോധിച്ചു

കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മുന്‍കരുതലുകളുടെയും പശ്ചാത്തലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ആറളം വൈല്‍ഡ്‌ലൈഫ് ഡിവിഷന്‍ വാര്‍ഡന്‍ അറിയിച്ചു.

വിചാരണ മാറ്റി

മാര്‍ച്ച് 28ന് കലക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ ഏപ്രില്‍ 10ലേക്ക് മാറ്റിയതായി  ഡി എം ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ടെണ്ടര്‍

ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ ആവശ്യത്തിലേക്കായി അടുത്ത ഒരുവര്‍ഷത്തേക്ക് ടാക്‌സി പെര്‍മിറ്റുള്ള കാര്‍ വാടകക്ക് നല്‍കാന്‍ തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടർ ക്ഷണിച്ചു.    ഏപ്രില്‍ 12ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍: 0497 2700708.

 

 

വൈദ്യുതി മുടങ്ങും

ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ശ്രീകണ്ഠാപുരം ടൗണ്‍, സാമ ബസാര്‍, ബസ്റ്റാന്‍ഡ്, ഓടത്തുപാലം, നോബിള്‍, ഐ ടി സി, ആവണക്കോല്‍, കൊളത്തൂര്‍, കൊളത്തൂര്‍ അമ്പലം എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 28 ചൊവ് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

date