Skip to main content

 ഫ്രൂട്ട് വില്ലേജ് പദ്ധതി  ധനസഹായം 

 

കൃഷി വകുപ്പ് ഫ്രൂട്ട് വില്ലേജ് പദ്ധതിയിലുള്‍പ്പെടുത്തി മേപ്പാടി, മുപ്പൈനാട്, പടിഞ്ഞാറത്തറ കൃഷിഭവന്‍ പരിധിയിലുള്ളവരില്‍ നിന്നും ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.പടിഞ്ഞാറത്തറ കൃഷിഭവന്‍ പരിധിയില്‍ ഒരു ഹെക്ടര്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തതിന് 44530 രൂപ അഥവാ 25 സെന്റിന് 4453 രൂപയാണ് ധനസഹായം നല്‍കുക. മേപ്പാടി കൃഷിഭവന്‍ പരിധിയില്‍ ഒരു ഹെക്ടര്‍ ലിച്ചി  ഫ്രൂട്ട് കൃഷി ചെയ്തതിന് 8750 രൂപ അഥവാ 25 സെന്റിന് 875 രൂപയാണ് ധനസഹായം നല്‍കുക. മുപ്പൈനാട് കൃഷിഭവന്‍ പരിധിയില്‍ ഒരു ഹെക്ടര്‍ അവക്കാഡോ ഫ്രൂട്ട് കൃഷി ചെയ്തതിന് 4998 രൂപ അഥവാ 25 സെന്റിന് 499 രൂപയാണ് ധനസഹായം നല്‍കുക. പഞ്ചായത്ത് പദ്ധതിയിലുള്‍പ്പെടുത്തി തൈകള്‍ നട്ടവര്‍ക്കും സ്വന്തമായി തൈകള്‍ വാങ്ങി നട്ടവര്‍ക്കും സഹായധനത്തിന് അപേക്ഷിക്കാം. അപേക്ഷ ഫെബ്രുവരി  അഞ്ചിനകം അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം.  

date