Skip to main content

ആറ്റുകാൽ പൊങ്കാലയ്ക്ക് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഉത്സവ മേഖലയായി  പ്രഖ്യാപിച്ചി'ുള്ള സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഡോ. കെ. വാസുകി ഉത്തരവി'ു.  ഫെബ്രുവരി 12 മുതൽ 21 വരെയാണ് നിരോധനം.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ആറ്റുകാൽ, കുര്യാത്തി, മണക്കാട്, കളിപ്പാൻകുളം, കമലേശ്വരം, അമ്പലത്തറ, ശ്രീവരാഹം, പെരുന്താി, പാൽക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, ഫോർ'്, ചാല, തമ്പാനൂർ, ആറൂർ, വലിയശാല, കാലടി, നെടുംകാട്, കരമന, തൈക്കാട്, പാളയം, വഞ്ചിയൂർ, ജഗതി, മു'ത്തറ, മേലാംകോട്, മാണിക്കവിളാകം, വഴുതക്കാട്, തിരുവല്ലം, പേ', ചാക്ക, പാപ്പനംകോട്, നേമം വാർഡുകളിലാണു നിരോധനം.
പേപ്പർ കപ്പ്, പേപ്പർ പ്ലേറ്റ്, പ്ലാസ്റ്റിക് വാ'ർ ബോ'ിലുകൾ, തെർമോക്കോൾ പാത്രങ്ങൾ, അലൂമിനിയം ഫോയിൽ, ടെട്രാ പാക്കുകൾ, മൾ'ിലെയർ പാക്കിങ്ങിലുള്ള ആഹാര പദാർഥങ്ങൾ, ആഹാര പദാർഥങ്ങൾ പൊതിഞ്ഞുകൊണ്ടുവരു പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കാരിബാഗുകൾ, ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കു പ്ലാസ്റ്റിക്, പ്ലാസ്റ്റിക് അനുബന്ധ വസ്തുക്കൾ എിവയാണ് നിരോധനപരിധിയിൽ വരിക.   ഉത്തരവ് ലംഘിക്കുവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെും ജില്ലാ കളക്ടർ അറിയിച്ചു.
(പി.ആർ.പി. 135/2019)

 

date