Skip to main content
മൂന്നാര്‍ ടൗണില്‍ നടന്ന ഓണം ടൂറിസം വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇടുക്കി എംപി ഡീന്‍കുര്യാക്കോസ് നിര്‍വ്വഹിക്കുന്നു.

ഓണം ടൂറിസം വാരാഘോഷം  ജില്ലാതല പരിപാടികള്‍ക്ക് തുടക്കം

 

ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ക്ക് ഡിറ്റിപിസിയുടെ നേതൃതത്തില്‍ തുടക്കമായി. മൂന്നാറില്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയില്‍  നടന്ന പൊതുസമ്മേളനത്തില്‍ വാരാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിച്ചു. ജില്ലയില്‍ കൂടുതല്‍ ചെറുകിട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വളര്‍ന്നു വരുന്നതായും ലോക ഭൂപടത്തില്‍ കേരളത്തിന്റെ പ്രത്യേകതകള്‍ വരച്ചിടുന്നതില്‍ ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നതായും എംപി പറഞ്ഞു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ വേണ്ടന്നുവെച്ചിരുന്നു.ഇക്കുറിയും മഴ കേരളത്തില്‍ ശക്തമായിരുന്നു; പ്രളയത്തിനുശേഷമുള്ള നമ്മുടെ തിരിച്ചുവരവിനും ടൂറിസം മേഖലയുടെ ഉണര്‍വിനുമാണ്് ഇക്കുറി ഇത്തരത്തില്‍ ഒരു വാരാഘോഷം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.സെപ്റ്റംബര്‍  16 വരെയാണ് ജില്ലയില്‍ ഓണം ടൂറിസം വാരാഘോഷം നടക്കുന്നത്.ജില്ലയില്‍ ചെറുതോണി മൂന്നാര്‍,പീരുമേട്,തൊടുപുഴ,ഉടുമ്പന്‍ച്ചോല എന്നിവടങ്ങളിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.മൂന്നാര്‍ ഗാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ കറുപ്പുസ്വാമി,മുന്‍ എംഎല്‍എ എകെ മണി, ജനപ്രതിനിധികള്‍,ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍,വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍,വ്യാപാരി വ്യവസായി പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

date