Skip to main content
വട്ടവട ഗ്രാമപഞ്ചായത്തിലെ കോവില്ലൂര് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില് നിന്ന്.

കോവില്ലൂര്‍ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

 

 

വട്ടവട ഗ്രാമപഞ്ചായത്തിലെ 900 കുടുംബങ്ങള്ക്ക് കുടിവെള്ളമെത്തിക്കുന്ന കോവില്ലൂര്കുടിവെള്ള പദ്ധതി നാടിന് സമര്പ്പിച്ചു. രാജ്യസഭ എം.പി സുരേഷ്ഗോപിയുടെ അധ്യക്ഷതയില്രാജ്ഭവനില്നിന്ന് കേരള ഗവര്ണര്ആരിഫ് മുഹമ്മദ്ഖാന്പദ്ധതിയുടെ ഉദ്ഘാടനം  വീഡിയോ കോണ്ഫറന്സ് മുഖേന നിര്വ്വഹിച്ചു.

രാജ്യസഭാ എംപി സുരേഷ് ഗോപിയുടെ എം.പി ഫണ്ടില്നിന്നുള്ള 74 ലക്ഷം രൂപമുടക്കി നിര്മ്മിച്ച പുതിയ മൂന്ന് ടാങ്കുകള്വഴിയുള്ള ജലവിതരണത്തിന്റെ ഉദ്ഘാടനമാണ് വീഡിയോ കോണ്ഫ്രന്സിലൂടെ നടന്നത്. പ്രതിദിനം 2.5 ലക്ഷം ലിറ്റര്വെള്ളമാണ് 900 കുടുംബങ്ങള്ക്കായി വിതരണം ചെയ്യുന്നത്. ഫില്റ്ററിംഗ് സംവിധാനത്തോടുകൂടിയ ജലസംഭരണികള്വഴിയാണ് വീടുകളില്കുടിവെള്ളമെത്തുന്നത്. ഏറെ കാലമായി കുടിവെള്ള പ്രശ്നങ്ങള്നേരിട്ടിരുന്ന കോവില്ലൂര്മേഖലയിലെ  ഉര്ക്കാട്, ഇമണല്‍,പൂമാന്ക്കടവ് തുടങ്ങിയ മേഖലയിലെ 4,6,7,8 വാര്ഡുകളിലാണ് കുടിവെള്ളമെത്തിയത്. മൂന്ന് വലിയ ടാങ്കുകള്മുഖേനയാണ് ജലവിതരണത്തിനുള്ള പുതിയ സംവിധാനം കോവില്ലൂരില്ഒരുക്കിയത്. വീടുകളിലേക്ക് പൈപ്പുകള്സ്ഥാപിച്ചതും കുടിവെള്ള ശ്രോതസ്സായ അലങ്കലാഞ്ചിയില്ജലവിതരണത്തിനായി ജലസംഭരണി സ്ഥാപിച്ചതും പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്.

ജലനിധി പദ്ധതിയില്ഉള്പ്പെടുത്തി നിര്മ്മിച്ച വലിയ ടാങ്കില്നിന്നാണ് പുതുതായി പണിക്കഴിപ്പിച്ച മൂന്ന് ടാങ്കുകളിലേക്ക് വെള്ളം പമ്പ്ചെയ്യുന്നത്. 2.5 ലക്ഷം സംഭരണശേഷിയുള്ള ഒരു ടാങ്കും 1.5 ലക്ഷം സംഭരണശേഷിയുള്ള മറ്റൊരു ടാങ്കിലുമായി ജലം ശുദ്ധികരിക്കുന്നതിനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. ഉയരക്കൂടുതലുള്ള പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്താനായി നിര്മ്മിച്ചിട്ടുള്ള മറ്റൊരു ടാങ്കിന്റെ സംഭരണശേഷി 75,000 ലിറ്ററാണ്. ജലനിധി പദ്ധതിയിലും മറ്റ് മുന്ക്കാല പദ്ധതികളിലുമായി ഗ്രാമപഞ്ചായത്ത് മുമ്പ് 2 കോടി രൂപയുടെ കുടിവെള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. പദ്ധതികളുമായി ചേര്ത്താണ് പുതിയ ജലവിതരണ സംവിധാനം  ഒരുങ്ങിയിരിക്കുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരമായതില്സന്തോഷമുണ്ടെന്ന് പ്രദേശവാസികള്പറഞ്ഞു. കാര്ഷിക മേഖലയ്ക്ക്കൂടി പ്രാധാന്യം നല്കുന്ന പുതിയ പദ്ധതികള്ആവിഷ്കരിക്കാനാണ് വട്ടവട ഗ്രമപഞ്ചായത്തിന്റെ തീരുമാനം. വാട്ടര്അതോരിറ്റി ചീഫ്            എക്സിക്യൂട്ടീവ് എന്ജിനിയര്ജെ. ആന്റണിയുടെ നേതൃത്വത്തിലാണ് നിര്മ്മാണ പ്രവര്ത്തനങ്ങള്നടത്തിയത്.

വീഡിയോ കോണ്ഫറന്സ് മുഖേന നടത്തിയ ഉദ്ഘാടന ചടങ്ങില്എസ്. രാജേന്ദ്രന്എംഎല്‍. , പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, ജില്ലാ കളക്ടര്എച്ച് ദിനേശന്‍, ദേവികുളം സബ് കളകടര്പ്രേംകൃഷ്ണന്‍, അസിസ്റ്റന്റ് കളക്ടര്സൂരജ് ഷാജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നന്ദകുമാര്ജനപ്രതിധികള്തുടങ്ങിയവര്‍  വട്ടവടയില്നിന്നും പങ്കെടുത്തു.

 

date