Post Category
മഴയുടെ ശക്തി കുറഞ്ഞു
സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഇപ്പോൾ നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് ബുധനാഴ്ച മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവിൽ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ 324 നോൺ റെസിഡെൻഷ്യൽ ക്യാമ്പുകളിൽ 22,920 കുടുംബങ്ങളിലെ 97,006 അംഗങ്ങൾ രജിസ്റ്റർ ചെയ്തു.
കേന്ദ്ര ജല കമ്മീഷന്റെ മുല്ലപ്പെരിയാർ ഉപസമിതി കഴിഞ്ഞദിവസം മുല്ലപ്പെരിയാറിൽ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെറെയായതോടെയാണ് ഉപസമിതി അണക്കെട്ടിലെത്തിയത്. തേക്കടിയിൽ നിന്നും ബോട്ടുമാർഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടത്തി. സ്പിൽവേ ഷട്ടറുകൾ ഉയർത്തി പരിശോധിക്കുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 2754/2020
date
- Log in to post comments