Skip to main content

ജില്ലയില്‍ 71 ദുരിതാശ്വാസ ക്യാമ്പുകളിലായി  1255 കുടുംബങ്ങളിലെ 4121 പേര്‍ കൂടുതല്‍ പേര്‍ വീടുകളിലേക്ക് മടങ്ങി 

 

 

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവരില്‍ കൂടുതല്‍ പേര്‍ വീടുകളിലേക്കു മടങ്ങി. നിലവില്‍ അഞ്ചു താലൂക്കുകളിലെ 71 ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതു 1255 കുടുംബങ്ങളിലെ 4121 പേരാണ്. ഇതില്‍ 1686 പുരുഷന്‍മാരും 1776 സ്ത്രീകളും 659 കുട്ടികളും ഉള്‍പ്പെടുന്നു. 

ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 60 വയസിനു മുകളിലുള്ള 247 പേരും ഉള്‍പ്പെടും. കോന്നി താലൂക്കിലെ ക്യാമ്പുകളില്‍ നിന്നും മഴ കുറഞ്ഞതോടെ എല്ലാവരും വീടുകളിലേക്കു മടങ്ങി.

ഏറ്റവും കൂടുതല്‍പേര്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളതു തിരുവല്ല താലൂക്കിലാണ്. ഇവിടെ 61  ക്യാമ്പുകളിലായി 1067 കുടുംബങ്ങളിലെ 3486 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ 1451 പുരുഷന്‍മാരും 1508 സ്ത്രീകളും 527 കുട്ടികളും ഉള്‍പ്പെടുന്നു. തിരുവല്ല താലൂക്കിലെ ക്യാമ്പുകളില്‍ 60 വയസിനു മുകളിലുള്ള 170 പേരെയാണു ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.

കോഴഞ്ചേരി താലൂക്കില്‍ ആറു ക്യാമ്പുകളിലായി 120  കുടുംബങ്ങളിലെ 412 പേരെയാണു മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ 142 പുരുഷന്‍മാരും 172 സ്ത്രീകളും 98 കുട്ടികളും ഉള്‍പ്പെടും. കോഴഞ്ചേരി താലൂക്കില്‍ മാറ്റിപാര്‍പ്പിച്ചവരില്‍ 60 വയസിനു മുകളിലുള്ള 47 പേരും ഉണ്ട്. 

റാന്നി താലൂക്കില്‍ രണ്ടു  ക്യാമ്പുകളിലായി 16 കുടുംബങ്ങളില്‍ നിന്നായി 50 പേരെയാണു കഴിയുന്നത്. ഇതില്‍ 18 പുരുഷന്‍മാരും 21  സ്ത്രീകളും 11 കുട്ടികളും ഉള്‍പ്പെടുന്നു. ഈ ക്യാമ്പുകളില്‍ 60 വയസിനു മുകളിലുള്ള മൂന്നു പേരാണുള്ളത്. 

അടൂര്‍ താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ 51 കുടുംബങ്ങളിലെ 168 പേരാണ് അവശേഷിക്കുന്നത്. ഇതില്‍ 72 പുരുഷന്‍മാരും 74 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടും. 60 വയസിനു മുകളിലുള്ള 27 പേരെയാണ് താലൂക്കില്‍ ക്യാമ്പിലുള്ളത്. 

മല്ലപ്പള്ളി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മാത്രമാണുള്ളത്. ഇതില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയും ഉള്‍പ്പെടും.

date