അക്ഷയകേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകര്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 16ന്
ജില്ലയിലെ ഒമ്പത് അക്ഷയ കേന്ദ്രങ്ങളിലേക്ക് പുതിയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിലേക്കായി സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന പൂര്‍ത്തീകരിച്ച് തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷ മാര്‍ച്ച് 16ന് വിദ്യാനഗറിലെ അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലെ കമ്പ്യൂട്ടര്‍ ഹാളില്‍ നടത്തും. ബാച്ച് വണ്‍ - ധര്‍മ്മത്തടുക്ക, ഉദയനഗര്‍, കമ്പല്ലൂര്‍ രാവിലെ ഒമ്പത് മുതല്‍ 10.45 വരെയും ബാച്ച് ടു - ഗാഡിഗുഡ്ഡെ, പാവൂര്‍, നല്ലോംപുഴ, ചവര്‍ക്കാട് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെയും ബാച്ച് ത്രീ -കാരി, കാഞ്ഞിരപൊയില്‍ രാവിലെ 11.45 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഇ-മെയില്‍ വഴി ലഭിച്ച ഹാള്‍ടിക്കറ്റ്, ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് എത്തണം. വൈകി എത്തുന്നവര്‍ക്കും പരീക്ഷയ്ക്ക് ഹാജരാകാത്തവര്‍ക്കും യാതൊരു കാരണവശാലും മറ്റൊരു അവസരം നല്‍കില്ലെന്ന് അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍ 04994 227170.
- Log in to post comments