Post Category
സ്കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് നടത്തി
പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗിന്റെയും മാനസികോല്ലാസ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് ഗവ. ഹൈസ്കൂളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ നിര്‍വ്വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതിയുടെയും ജില്ലാ മാനസികാരോഗ്യ അതോറിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
മനോരോഗ വിദഗ്ധരായ ആല്ബിന് എല്‍ദോസ്, ഡോ.അഞ്ജു ജോസ്, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ആര്. ജനാര്ദ്ദനന്, കവി ആര്. രാമചന്ദ്രന്, ചിത്രകാരന് കെ.ആര് ഹരിലാല്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോമി ജോസഫ്, കൗണ്‍സിലര്‍ രശ്മിജോണ് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്റ് പി.എസ്. സുരേഷ് അധ്യക്ഷനായിരുന്നു. പൊതുവായ ബോധവല്‍ക്കരണ ക്ലാസും തുടര്‍ന്ന് ഗ്രൂപ്പ് തെറാപ്പിയും കുട്ടികളുടെ പങ്കാളിത്തത്തോടെ മാനസികോല്ലാസ പരിപാടികളും നടത്തി.
date
- Log in to post comments