Skip to main content

പുറമ്പോക്ക് കൈയേറ്റം: പരിശോധന നടത്തി

 

ഏഴംകുളം വില്ലേജിലെ തൊടുവാക്കോട് ഒഴുകുപാറ ഭാഗത്തു പുറമ്പോക്കു തോട് കയ്യേറിയതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് അടൂര്‍ ഭൂരേഖ തഹസില്‍ദാര്‍ നവീന്‍ ബാബുവിന്റെ നേതൃത്വത്തില്‍ സര്‍വ്വേ ടീം സ്ഥലത്തു പരിശോധന  നടത്തി. തേപ്പുപാറ തോട്ടുമുക്കില്‍ നിന്നും ആരംഭിച്ചു തൊടുക്കോട് ഒഴുകുപാറ വഴി മുക്കുഴിക്കല്‍ ഭാഗത്തേക്ക് ഒഴുകുന്ന 'ശിപായിതോട്' എന്ന് അറിയപ്പെടുന്ന  ഒഴുകുപാറ തോടിന്റെ നടവരമ്പ് കയ്യേറുകയും പറമ്പിലെ മണ്ണ് ഇടിച്ചു തോട്ടിലേക്കിട്ട് ജലത്തിന്റെ ഒഴുക്കു തടസ്സപെടുത്തുകയും ചെയ്തതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. വില്ലജ് ഓഫീസര്‍ നല്‍കിയ നിരോധന ഉത്തരവ് മറികടന്നാണ് പുറമ്പോക്ക് തോട് കൈയേറിയത്. സര്‍വ്വേ ടീമില്‍ ഹെഡ് സര്‍വേയര്‍മാരായ സുനില്‍കുമാര്‍, ഇന്ദിര, സര്‍വേയര്‍മാരായ മനോജ്ലാല്‍, ശ്രീജി,  സജീവ്,  അനില്‍കുമാര്‍,  രജനി എന്നിവരും ഉണ്ടായിരുന്നു.

                 (പിഎന്‍പി 3055/18)

date