Post Category
എച്ച് ആര് ഡി അറ്റസ്റ്റേഷന്
കോഴിക്കോട് നോര്‍ക്ക റൂട്ട്സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന് സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച് ആര് ഡി അറ്റസ്റ്റേഷന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സെപ്റ്റംബര്‍ 27 വ്യാഴാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ 12.30 മണി വരെ നടത്തുന്നതാണ്. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും തീയ്യതി 27/09/18 എന്നും ആയിരിക്കണം. ഈ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഉണ്ടായിരിക്കുന്നതല്ല. (സൈറ്റ് അഡ്ഡ്രസ്സ് :-(202.88.244.146:8084/norka/ അല്ലെങ്കില്‍ norkaroots.net -ല്‍ Certificate Attestation). ഫോണ്‍ 04972765310, 04952304885.
date
- Log in to post comments