അടിയന്തിര അനുമതി ലഭിക്കേണ്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ സ്ക്രീനിങ്ങ് കമ്മിറ്റി
ലോക സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ 2019 മാര്‍ച്ച് 10 മുതല്‍ മെയ് 27 വരെ മാതൃകപെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചട്ടം നിലവില്‍ വരുന്നതിന് മുമ്പ് നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ച പദ്ധതികള്‍ തുടരുന്നതില്‍ തടസ്സമില്ലായെന്ന് ജില്ലാ ഇലക്ഷന് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന തീയതി വരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത പ്രൊജക്ടുകള്‍ക്ക് പെരുമാറ്റ്ച്ചട്ടം ബാധകമാണ്. അത്തരം കേസുകളില്‍ അടിയന്തര സാഹചര്യം നിലവിലുളളവയാണെങ്കില് പരിശോധിച്ച് അനുമതി നല്‍കുന്നതിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സ്ക്രീനിങ്ങ് കമ്മിറ്റി നിലവില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അടിയന്തരമായി അനുമതി ലഭിക്കേണ്ട വിഷയങ്ങള്‍ ഓരോ വകുപ്പും അവരുടെ വകുപ്പ് സെക്രട്ടറി മുഖേന ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിങ്ങ് കമ്മിറ്റിക്ക് അയക്കേണ്ടതാണ്. അപേക്ഷകള്‍ ജില്ലാ കലക്ടറേറ്റിലേക്ക് അയക്കേണ്ടതില്ലെന്നും അറിയിച്ചു.
- Log in to post comments