Post Category
സി- വിജില്‍: ഇതുവരെ 41 പരാതികള്‍
പൊതു തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിനെതിരെ പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാവുന്ന ഇലക്ഷന് കമ്മീഷന്റെ സി -വിജില്‍ അപ്ലിക്കേഷനിലൂടെ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 41 പരാതികള്‍. മാര്‍ച്ച് 14 മുതലാണ് അപ്ലിക്കേഷനിലൂടെ പരാതി ലഭിച്ചു തുടങ്ങിയത്. നെന്മാറയില് നിന്നാണ് കൂടുതല്‍ പരാതികള്‍. നെന്മാറ, പാലക്കാട്, പട്ടാമ്പി എന്നിവിടങ്ങളില്‍ നിന്നായി യഥാക്രമം 11, എട്ട്, അഞ്ച് പരാതികളാണ് ലഭിച്ചത്. അനുവാദം ഇല്ലാതെയും പ്രിന്റ് ആന്‍ഡ് പബ്ലിഷറുടെ പേരില്ലാതെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചത് സംബന്ധിച്ചും പൊതുയിടങ്ങളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ചുമുള്ള പരാതികളാണ് ഇവയില്‍ കൂടുതലും. അപ്ലിക്കേഷന്‍ വഴി പരാതി ലഭിച്ച ഉടന്‍ തന്നെ ഫ്ളയിങ് സ്ക്വാഡ് സ്ഥലത്തെത്തി അന്വേഷണം നടത്തി നടപടി സ്വീകരിക്കുന്നുണ്ട്.
date
- Log in to post comments