Skip to main content

വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട പുസ്തകത്തിന് പകരം പുസ്തകം

പ്രളയം മൂലം പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ എത്തിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ കെ.ബി.പി.എസ് സ്വീകരിച്ചു വരുന്നതിനായി കെ ഐ.പി.എസ് ചെയര്‍മാന്‍ ആന്റ് മാനേജിങ്ങ് ഡയറക്ടര്‍ കാര്‍ത്തിക് അറിയിച്ചു. 

2019-20 അദ്ധ്യയന വര്‍ഷത്തെ വാല്യം 2 പാഠപുസ്തക അച്ചടി കെ.ബി.പി.എസില്‍ പൂര്‍ത്തിയായി വരുന്നു. 2019-20 അദ്ധ്യയന വര്‍ഷം മൂന്ന് വാല്യങ്ങളിലായി 6 കോടി ഒരു ലക്ഷത്തില്‍ പരം പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അതില്‍ 2 കോടി 13 ലക്ഷം വാല്യം രണ്ട് പാഠപുസ്തകങ്ങളാണ് ഈ അദ്ധ്യയന വര്‍ഷം അച്ചടിക്കേണ്ടത്.  വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ 80 ശതമാനം അച്ചടിയും കെ.ബി.പി.എസ്സില്‍ പൂര്‍ത്തിയായി. ആഗസ്റ്റ് മാസത്തില്‍ തന്നെ ബാക്കിയുള്ള പാഠപുസ്തകങ്ങള്‍ പൂര്‍ത്തിയാകും, തുടര്‍ന്ന് സെപ്റ്റംബര്‍ മാസത്തോടെ വാല്യം മൂന്ന് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. 
വാല്യം രണ്ട് പാഠപുസ്തക വിതരണം ഇതിനോടകം തന്നെ 14 ജില്ലാ ഡിപ്പോകളിലും ആരംഭിച്ചു.  ഏകദേശം 27 ശതമാനത്തോളം വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായി. വാല്യം ഒന്ന് പാഠപുസ്തകങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളുകളില്‍ കെ.ബി.പി.എസ് എത്തിച്ചു നല്‍കിയിരുന്നു. 
 

date