Post Category
സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളുടെ പഠന പരിശീലന രംഗത്ത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ് (സി.ഐ.എം.സി) നടത്തുന്ന ആര്.സി.ഐ അംഗീകാരമുള്ള ആറ് മാസത്തെ Advanced Certificate Course in lnclusive Education (Cross Disability) ന് അപേക്ഷിക്കാം. സ്പെഷ്യല്‍ എഡ്യൂക്കേഷനില്‍ നേടിയ ബി.എഡ്/ഡിപ്ലോമ ആണ് യോഗ്യത. ജനുവരി 31 നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.simctvm.in ഫോണ്‍ : 9895550399.
പി.എന്‍.എക്സ്.195/18
date
- Log in to post comments