Post Category
സൗദിയിൽ എൻജിനിയർ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം
സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ബിടെക് യോഗ്യതയും അഞ്ച് വർഷം ആശുപത്രി പ്രവൃത്തി പരിചയമുള്ള മെയിന്റനൻസ് എൻജിനിയർ, സേഫ്റ്റി എൻജിനിയർ എന്നിവരെയും ഡിഗ്രി യോഗ്യതയുള്ള രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത, തൊഴിൽ പരിചയം സർട്ടിഫിക്കറ്റുകൾ, ആധാർ, പാസ്പോർട്ട് എന്നിവ സഹിതം mou.odepc@gmail.com എന്ന ഇ-മെയിലിലേക്ക് 31നകം അപേക്ഷിക്കണം. സൗദിയിൽ ജോലി ചെയ്തിരുന്നവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in, ഫോൺ: 0471-2329440/41/42/43.
പി.എൻ.എക്സ്.3749/19
date
- Log in to post comments