അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) ഒ.എം.ആര് പരീക്ഷ 25 ന്
കേരള ദേവസ്വം റിക്രൂട്ടുമെന്റ് ബോര്‍ഡിന്റെ കാറ്റഗറി നമ്പര്‍ 1/2017 വിജ്ഞാപന പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ (സിവില്‍) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷിച്ച ഉദേ്യാഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ തിരുവനന്തപുരെത്ത വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ഒ.എം.ആര് പരീക്ഷ നടത്തും. ഉദേ്യാഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഐഡി കാര്‍ഡിന്റെ അസല്‍ സഹിതം പരീക്ഷാ ഹാളിലെത്തണം. വൈകിയെത്തുന്നവരേയും ഐഡി കാര്‍ഡിന്റെ അസല്‍ ഹാജരാക്കാത്തവരേയും പ്രവേശിപ്പിക്കില്ല. ദേവസ്വം റിക്രൂട്ടുമെന്റ് ബോര്‍ഡിന്റെ ഔദേ്യാഗിക വെബ്സൈറ്റില്‍ നിന്നും അഡ്മിഷന് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ഇതു സംബന്ധിച്ച അറിയിപ്പുകള് ഉദേ്യാഗാര്‍ത്ഥികളുടെ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേയ്ക്ക് എസ്.എം.എസ്. അയച്ചിട്ടുണ്ട്. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.kdrb.kerala.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്സ്.529/18
- Log in to post comments