Skip to main content

കോമണ്‍വെല്‍ത്ത് പ്രാദേശിക സര്‍ക്കാര്‍ സമ്മേളനം:  ഡോ: പി.പി. ബാലന്‍ പങ്കെടുക്കും     

'ഭാവിക്ക് അനുയോജ്യമായ പ്രാദേശിക സര്‍ക്കാറുകള്‍: വിഭവവും ശാക്തീകരണവും' എന്ന വിഷയത്തില്‍ നവംബര്‍ 21 മുതല്‍ 24 വരെ യൂറോപ്പിലെ മാള്‍ട്ട റിപ്പബ്ലിക്കിലെ വലേറ്റയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് കേന്ദ്ര- പഞ്ചായത്തീരാജ് മന്ത്രാലയം വിദഗ്ധ സമിതി അംഗവും ഭൂട്ടാന്‍ സര്‍ക്കാറിന്റെ ഉപദേഷ്ടാവുമായ ഡോ. പി.പി. ബാലന്‍ സംബധ്ധിക്കും. 52 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ 48 രാജ്യങ്ങളിലാണ് പ്രാദേശിക സര്‍ക്കാറുകള്‍ ഉള്ളത്. കേരളത്തിലെ കുമളി ഗ്രാമപഞ്ചായത്ത് നടത്തിയ അധിക വിഭവ സമാഹരണ യജ്ഞത്തെക്കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്നുണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ കോമണ്‍വെല്‍ത്ത് ലോക്കല്‍ ഗവണ്‍മെന്റ് ഫോറം ആണ് പരിപാടിയുടെ മുഖ്യ സംഘാടകര്‍.
പി എന്‍ സി/4303/2017  

date