Skip to main content

വായ്പ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികള്‍ക്ക് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡീസല്‍ ഓട്ടോറിക്ഷാ വായ്പ പദ്ധതി, ആദിവാസി മഹിള സശാക്തീകരണ്‍ യോജന, പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്കുളള വായ്പാ പദ്ധതി എന്നിവയ്ക്ക് അപേക്ഷിക്കാം.

കുടുംബവാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98000 രൂപയിലും നഗരപ്രദേശങ്ങളില്‍ 120000 രൂപയിലും കവിയാന്‍ പാടില്ല. അപേക്ഷഫോറം പട്ടികജാതി പട്ടികവര്‍ഗ്ഗവികസന കോര്‍പ്പറേഷന്റെ തൃശൂര്‍ ജില്ലാ ഓഫീസില്‍ ലഭിക്കും. വിലാസം : ജില്ലാ മാനേജര്‍, കെ.എസ്.ഡി.സി ഫോര്‍ എസ്.സി എസ്.ടി, ജില്ലാ ഓഫീസ്, ടൗണ്‍ഹാള്‍ റോഡ്, തൃശൂര്‍ 680 020. ഫോണ്‍ : 0487-2331556.
 

date