Skip to main content

അംഗത്വ രജിസ്‌ട്രേഷന്‍ 20 വരെ നീട്ടി

കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് മുഖേന നടപ്പാക്കുന്ന സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി അംഗത്വ രജിസ്‌ട്രേഷന്‍ നവംബര്‍ 20 വരെ നീട്ടി. 2018-19 വര്‍ഷത്തേക്കുളള അംഗത്വ രജിസ്‌ട്രേഷന്‍ അക്ഷയ കുടുംബശ്രീ കേന്ദ്രങ്ങളില്‍ നവംബര്‍ 20 ന് അവസാനിക്കും. കൂടാതെ ആര്‍.എസ്.ബി.വൈ ചിസ് കാര്‍ഡ് പദ്ധതിപ്രകാരം 2017-18 വര്‍ഷത്തേക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാന്‍ കഴിയാതെ വന്ന കുടുംബങ്ങള്‍ക്കും രജിസ്‌ട്രേഷന് അവസരമുണ്ട്. 2017-18 വര്‍ഷത്തില്‍ കാര്‍ഡ് പുതുക്കിയ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

പുതുക്കേണ്ട തീയതി പിന്നീടറിയിക്കും. അക്ഷയ കേന്ദ്രത്തില്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. ചികിത്സാര്‍ത്ഥം സ്റ്റേറ്റ് പ്രയോറിറ്റി വിഭാഗം എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡ് ഉളളവര്‍ക്കും അപേക്ഷിക്കാം. എ.എ.വൈ മുന്‍ഗണനാ റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് നിറത്തിലുളള റേഷന്‍ കാര്‍ഡ്) ചികിത്സാര്‍ത്ഥം സ്റ്റേറ്റ് പ്രയോറിറ്റി വിഭാഗം എന്ന് രേഖപ്പെടുത്തിയ റേഷന്‍ കാര്‍ഡുളളവര്‍ ആയിരം രൂപയില്‍ കുറവ് മാസപെന്‍ഷന്‍ കിട്ടുന്ന ഇ പി എഫ് പെന്‍ഷന്‍കാര്‍, സര്‍ക്കാരിന്റെ വിവിധ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളളവര്‍, ഇവയിലെ പെന്‍ഷന്‍കാര്‍, തെരുവുകച്ചവടക്കാര്‍, ബീഡിത്തൊഴിലാളികള്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 15 ദിവസമെങ്കിലും പണിയെടുത്തവര്‍, ശുചീകരണ തൊഴിലാളികള്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍, മത്സ്യത്തൊഴിലാളികള്‍, ആശ്രയ കുടുംബങ്ങള്‍, അങ്കണവാടി തൊഴിലാളി സഹായികള്‍, കളിമണ്‍ നിര്‍മ്മാണ തൊഴിലാളികള്‍, മരംകയറ്റ തൊഴിലാളികള്‍, വികലാംഗര്‍ ഉള്‍പ്പെട്ട പാവപ്പെട്ട കുടുംബങ്ങള്‍, സാമൂഹിക ക്ഷേമനിധി വകുപ്പില്‍ നിന്ന് വാര്‍ദ്ധ്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ വാങ്ങുന്നവര്‍, അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ എച്ച്.ഐ.വി ബാധിതര്‍ എന്നിവര്‍ക്കും അപേക്ഷിക്കാം.
 

date