Skip to main content

66ാമത് നെഹ്‌റുട്രോഫിക്ക് 2.43 കോടിയുടെ ബജറ്റ്

66ാമത് നെഹ്‌റു ട്രോഫി വള്ളം കളിക്ക് 2, 43,78000  രൂപയുടെ ബജറ്റ്. 27,30,500 രൂപയുടെ കുറവ് പ്രതീക്ഷിക്കുന്നാതാണ്  ബജറ്റ്. സ്‌പോൺസർഷിപ്പിലൂടെയും മറ്റും കൂടുതൽ വരുമാനം കണ്ടെത്താൻ ശ്രമിക്കുമെന്ന് ജനറൽ ബോഡിയിൽ അവതരിപ്പിച്ച  ബജറ്റിൽ പറയുന്നു. ഇത്തവണ ​​

സംസ്ഥാന സർക്കാർ  ഒരു കോടി രൂപ നേരത്തെ നടത്തിപ്പിനായി നൽകിയിട്ടുണ്ട്. 1.96 കോടി രൂപയുടെ വരവാണ് കഴിഞ്ഞതവണത്തെ വള്ളംകളിയിൽ ഉണ്ടായത്. 12, 03,872 രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷത്തെ ബജറ്റിൽ രേഖപ്പെടുത്തിയത്. ഇത്തവണത്തെ ബജറ്റ് ജനറൽ ബോഡിയോഗം അംഗീകരിച്ചു. ജൂലൈ 15 മുതൽ 25 മത്സര വള്ളങ്ങളുടെ രജിസ്‌ട്രേഷൻ നടത്താൻ യോഗം തീരുമാനിച്ചു.

 

(പി.എൻ.എ. 1456/2018) 

date