ജില്ലയിലെ പോക്‌സോ കേസുകളെക്കുറിച്ച് പഠിക്കാൻ വനിതാ സെൽ
ആലപ്പുഴ: ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത പോക്‌സോ കേസുകളെകുറിച്ച് സർവേ നടത്താൻ ആലപ്പുഴ വനിതാ സെൽ തയ്യാറെടുക്കുന്നു.വനിതാ സെൽ ഉപദേശക സമിതിയോഗത്തിന്റേതാണ് തീരുമാനം. പോക്‌സോ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതിന്റെ കാരണവും കേസുകളുടെ സ്വഭാവവും കണ്ടെത്താനാണ് ഇതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രൻ പറഞ്ഞു. കേസുകളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനിതാസെൽ സി.ഐയെ ചുമതലപ്പെടുത്തി. വിദ്യാർഥികൾക്ക് എതിരെയുള്ള െൈലംഗിക അതിക്രമങ്ങളിൽ തടയാനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ചോദ്യാവലി തയ്യാറാക്കിയിരുന്നു.കുട്ടികൾക്കിടയിൽ മൊബൈൽ ഫോൺ ഉപയോഗം ക്രമാതീതമായി വർധിക്കുന്നതായും യോഗം നിരീക്ഷിച്ചു. പ്ലസ്-വൺ ക്ലാസുകൾ തുടങ്ങിയ പശ്ചാത്തലത്തിൽ ഹയർസെക്കൻഡറി സ്‌കൂളുകളിലും ബോധവത്കരണം നടത്താൻ തീരുമാനമായി. യോഗത്തിൽ വനിതാ സി.ഐ മീനാകുമാരി ഉപദേശകസമിതി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
(പി.എൻ.എ. 1489/2018)
ജൂലൈ 11ലെ ലേല നടപടികൾ മാറ്റി
ആലപ്പുഴ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ വച്ച് ജൂലൈ 11ന് നിശ്ചയിച്ചിരുന്ന അബ്കാരി കേസുകളിൽ കണ്ടുകെട്ടിയ വാഹനങ്ങളുടെ പരസ്യ ലേലം റദ്ദാക്കിയതായി ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. ഇ-ലേലം സംബന്ധിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണിത്.
(പി.എൻ.എ. 1490/2018)
- Log in to post comments