Post Category
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ രണ്ടുമുതല്‍ സ്വീകരിക്കും
കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും പഞ്ചായത്ത് അടിസ്ഥാനത്തില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ജൂലൈ രണ്ടു മുതല്‍ ആറുവരെ സ്വീകരിക്കും. മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള പഞ്ചായത്തുകളില്‍ രണ്ടിനും മുളിയാര്‍ കാറഡുക്ക, ദേലംപാടി എന്നിവടങ്ങളില്‍ മൂന്നാം തീയതിയും കുമ്പടാജെ, ബെള്ളൂര്‍, ബദിയഡുക്കയില്‍ നാലിനും കാസര്‍കോട് മുനിസിപ്പാലിറ്റി, ചെമ്മനാട് എന്നിവിടങ്ങളില്‍ അഞ്ചിനും ബേഡഡുക്ക, കുറ്റിക്കോല്‍ എന്നിവടങ്ങളില്‍ ആറാം തീയതിയും അപേക്ഷകള്‍ രാവിലെ 10.30 മുതല്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments