ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ റേഷന്‍കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്നു
ഹോസ്ഗുര്‍ഗ്ഗ് താലൂക്കില്‍ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നടപടിയായി. ആദ്യഘട്ടത്തില്‍ ജൂണ്‍ 30 വരെ ഹൊസ്ദുര്‍ഗ്ഗ് സപ്ലൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. തുടര്‍ന്ന് മുനിസിപ്പാലിറ്റി, പഞ്ചായത്ത് തലങ്ങളില്‍ അപേക്ഷകള്‍ സീ്രകരിക്കും.
തീയതി, തദ്ദേശ സ്ഥാപനം, സ്ഥലം എന്നക്രമത്തില്‍ ചുവടെ- ജൂലൈ 3 - നീലേശ്വരം മുനിസിപ്പാലിറ്റി - നിലേശ്വരം നഗരസഭ അനക്‌സ് ഹാള്‍, ജൂലൈ 4 - കാഞ്ഞങ്ങാട് - മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ കാഞ്ഞങ്ങാട്, ജൂലൈ 5 - അജാനൂര്‍ പഞ്ചായത്ത് - അജാനൂര്‍ പഞ്ചായത്ത്, ജൂലൈ 7 - പടന്ന - പടന്ന ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, ജൂലൈ 9 - പുല്ലൂര്‍ പെരിയ - ചാലിങ്കാല്‍ പഞ്ചായത്ത് സി ഡി എസ് ഹാള്‍, ജൂലൈ 10 - പള്ളിക്കര - കുടുംബശ്രീ സി ഡി എസ് ഹാള്‍ പള്ളിക്കര, ജൂലൈ 11 - മടിക്കൈ - കുടുംബശ്രീ ഹാള്‍ മടിക്കൈ, ജൂലൈ 12 - തൃക്കരിപ്പൂര്‍ - പഞ്ചായത്ത് ഹാള്‍ തൃക്കരിപ്പൂര്‍, ജൂലൈ 13 ഉദുമ - പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ ഉദുമ, ജൂലൈ 16 - വലിയപറമ്പ - വലിയപറമ്പ പഞ്ചായത്ത് ഹാള്‍, ജൂലൈ 17 - കയ്യൂര്‍ ചീമേനി - ചീമേനി പഞ്ചായത്ത് ഹാള്‍, ജൂലൈ 18 - പിലിക്കോട് - കാലിക്കടവ് പഞ്ചായത്ത് ഹാള്‍, ജൂലൈ 19 ചെറുവത്തുര്‍ - ചെറുവത്തുര്‍ പഞ്ചായത്ത് ഹാള്‍. ദിവസവും രാവിലെ 10 മുതല്‍ 4 മണിവരെയാണ് അപേക്ഷ സ്വീകരിക്കുക. ഈ ദിവസങ്ങളില്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്നതല്ലെന്ന് ഹൊസ്ദുര്‍ഗ്ഗ് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
- Log in to post comments