ഐ.ടി.ഐ കളില്‍ അപേക്ഷിക്കാം
സംസ്ഥാനത്ത് പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്ന കണ്ണൂര്‍ ജില്ലയിലെ പന്ന്യന്നൂര്‍, തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ 2018 ആഗസ്റ്റ് സെഷനിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു. പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസും അപേക്ഷാ ഫോറവും വകുപ്പ് വെബ്‌സൈറ്റില്‍ (https:det.kerala.gov.in) പ്രസിദ്ധീകരിച്ചു. പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയിലേക്കുള്ള അപേക്ഷാ ഫോറം കൂത്തുപറമ്പ ഗവ. ഐ.ടി.ഐ, താഴേ ചമ്പാടുള്ള പാനൂര്‍ ബ്ലോക്ക് ആഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ഇവിടങ്ങളില്‍ സ്വീകരിക്കുകയും ചെയ്യും. വര്‍ക്കല ഗവ. ഐ.ടി.ഐയിലേക്കുള്ള അപേക്ഷാ ഫോറം ആറ്റിങ്ങല്‍ ഗവ. ആ.ടി.ഐ, വര്‍ക്കല മുനിസിപ്പല്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിതരണം ചെയ്യുകയും പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുകയും ചെയ്യും. ജൂലൈ 13ന് വൈകിട്ട് അഞ്ചിനു മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ സ്ഥാപനങ്ങളില്‍ ലഭിക്കണം.
പി.എന്‍.എക്‌സ്.2698/18
- Log in to post comments