Skip to main content

കൈവല്യപദ്ധതി:  ഉദ്ഘാടനം 19ന്

 

ഭിന്നശേഷിക്കാര്‍ക്കായുളള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നടത്തുന്ന സൗജന്യ മത്സര പരീക്ഷ പരിശീലന പരിപാടിയായ കൈവല്യ പദ്ധതി ജൂലൈ 19 രാവിലെ 10.30ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘടാനം ചെയ്യും. കളകട്രേറ്റ് കോമ്പൗണ്ടിലുളള ദേശീയ സമ്പാദ്യ പദ്ധതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ ചെയര്‍പ്പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അദ്ധ്യക്ഷത വഹിക്കും. കോട്ടയം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.എം സോണിയ തുടങ്ങിയവര്‍ സംസാരിക്കും. സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ വി. പി ഗൗതമന്‍ സ്വാഗതവും ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ആര്‍ ജയകൃഷ്ണന്‍ നന്ദിയും പറയും. ഉദ്ഘാടന ശേഷം ക്ലാസുകള്‍ ആരംഭിക്കും. 

(കെ.ഐ.ഒ.പി.ആര്‍-1464/18)

date