Skip to main content

കലാകായികമത്സരങ്ങള്‍ നടത്തുമ്പോള്‍ പോലീസിനെ അറിയിക്കണം

     ജില്ലയില്‍ കലാ കായിക മത്‌സരങ്ങള്‍ നടത്തുന്നതിന് രേഖാമൂലം മുന്‍കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബര്‍ മുതലുണ്ടായ  പ്രാദേശിക കലാ കായിക മേളകളില്‍  ചില അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായിരുന്നു ഈ വര്‍ഷം  വിവിധ ക്ലബുകളുടെയും മറ്റ് സാംസ്‌കാരിക സംഘടനകളുടെയും നേതൃത്വത്തില്‍  കലാകായിക മേളകള്‍ ആരംഭിക്കുന്നതിന് സമയമാണ്. അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിലേക്കായി മുന്‍ കരുതല്‍ നടപടി എന്നവണ്ണം ഏതെങ്കിലും ക്ലബ്ബുകളോ സംഘടനകളോ മറ്റുള്ളവരോ  കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന പക്ഷം മുന്‍ കൂട്ടി പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കേണ്ടതും പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ബന്ധപെട്ട സബ് ഡിവിഷന്‍ ഡി വൈ എസ് പി യില്‍ നിന്നും രേഖാമൂലം മുന്‍ കൂട്ടി അനുവാദം വാങ്ങേണ്ടതാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇത് എല്ലാ സംഘാടകരും കര്‍ശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച പറ്റുന്ന പക്ഷം സംഘാടകര്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരായി കണ്ട് അവരുടെ മേല്‍ നിയമ നടപടികള്‍ സ്വീകരിക്കുക്കും. എല്ലാവരും ഡി വൈ എസ് പി മാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളും സമയ ക്രമവും പാലിക്കണം.

date