Skip to main content

തെക്കില്‍-ആലട്ടി റോഡ് ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന്  പരിശോധന നടത്തി     

    തെക്കില്‍-ആലട്ടി റോഡ് പൊയ്‌നാച്ചി മുതല്‍ മാണിമൂല വരെ രൂക്ഷമായ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന്  പൊതുമരാമത്ത്, പൊലീസ്, മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി.  വര്‍ധിച്ചുവരുന്ന  ഗതാഗതം  കണക്കിലെടുത്ത് റോഡിന്റെ നിലവാരം ഉയര്‍ത്താന്‍ നിര്‍ദ്ദേശിച്ചു. റോഡിന് വീതി കുറവുളള സ്ഥലങ്ങളില്‍ ആവശ്യത്തിന്  സ്ഥലം ഏറ്റെടുക്കാനുളള നടപടികള്‍ ആരംഭിക്കണം. പ്രധാനപ്പെട്ട സ്റ്റോപ്പുകളില്‍ ബസ് വേയും ബസ് ഷട്ടറുകളും നിര്‍മ്മിക്കണം.  ബന്തടുക്ക ടൗണില്‍ സ്ഥലമേറ്റെടുത്ത് റോഡ് വീതി കൂട്ടുകയും  ബസ് വേ നിര്‍മ്മിക്കുകയും വേണം.  പ്രധാന ടൗണില്‍ മെയിന്‍ റോഡില്‍ നിന്നു മാറി  ഓട്ടോ-ടാക്‌സി സ്റ്റാന്റുകള്‍  ക്രമീകരിക്കുന്നതിനുളള നടപടി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് ആരംഭിക്കണം. സീബ്ര ലൈന്‍, റംപിള്‍ സ്ട്രിപ്പ്്, സൈന്‍ ബോര്‍ഡ്,  ക്രാഷ് ബാരിയര്‍,  കര്‍വ് ബോര്‍ഡ്  തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന്  നിര്‍ദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ്  അസി. എഞ്ചിനീയര്‍ രാജന്‍,  എം വി ഐ എ കെ രാജീവന്‍, ആദൂര്‍ സിഐ എം എ മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

date