Skip to main content

അയ്യപ്പ സന്നിധിയില്‍ ശിങ്കാരിമേളവുമായി യുവാക്കള്‍

അയ്യപ്പന് കാണിക്കയായി ശിങ്കാരിമേളവുമായി 17 അംഗ യുവ കലാസംഘം സന്നിധാനത്ത് എത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കര പെരുംങ്കടവിള ശ്രീബാലഭദ്ര ശിങ്കാരിമേളത്തിലെ അര്‍ജുന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ശ്രദ്ധേയ കലാപ്രകടനം നടത്തിയത്. രഞ്ജിത്ത്, ദീപു, കണ്ണന്‍, ശ്രാവണ്‍, അഭിജിത്, രാഹുല്‍, അനു പ്രസാദ്, അശ്വിന്‍, അമല്‍, കുക്കു, അനന്തു, ശരത്, നന്ദു, ജയചന്ദ്രന്‍, വിവേക്, വിനീത് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. 
    

കഴിഞ്ഞ നാലു വര്‍ഷമായി ഇവര്‍ ശിങ്കാരിമേളവുമായി അയ്യപ്പ സന്നിധിയില്‍ അനുഗ്രഹം തേടി വരുന്നുണ്ട്. പമ്പ ഗണപതിക്ഷേത്ര നടയില്‍ നിന്ന് കൊട്ടിക്കയറിയ സംഘം ശരണപാതയിലൂടെ അയ്യപ്പ സന്നിധിയില്‍ എത്തി. വലിയ നടപ്പന്തലിലും പതിനെട്ടാംപടിക്കു താഴെയും സോപാനത്തും ഇവര്‍ ശിങ്കാരിമേളം അവതരിപ്പിച്ചു. ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ സുഹൃത്തുക്കള്‍ ചേര്‍ന്നു രൂപം നല്‍കിയ ശ്രീബാലഭദ്ര ശിങ്കാരിമേള സംഘം കഴിഞ്ഞ എട്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളില്‍ പരിപാടി അവതരിപ്പിച്ചു വരുന്നു. (പി.ആര്‍. ശബരി-44)

date