Skip to main content

അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിൽ പരിശീലനം നൽകുന്നു. എക്സർസൈസ് സയൻസ്, ഫസ്റ്റ് എയ്ഡ്, സി പി ആർ, ട്രെയിനിംഗ് മെതേഡ്സ്, പ്രിൻസിപ്പൽ, റിസ്‌ക് മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് പരിശീലനം. ഓഫ്‌ലൈൻ ബാച്ചുകളിലേക്കുള്ള പ്രവേശനം തുടങ്ങി. പ്ലസ്ടു പൂർത്തിയാക്കി 17 വയസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകാൻ https://tinyurl.com/asapkannurfitness സന്ദർശിക്കുക. അർഹരായ വിദ്യാർഥികൾക്ക് സ്‌കിൽ ലോൺ സേവനവും വിനിയോഗിക്കാം. ഫോൺ: 9495999661, 9495999708, 9495999692.

date