Skip to main content

നാഷണൽ യൂത്ത് സെമിനാർ: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജന കമ്മീഷൻ ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ അവസരം. താൽപര്യമുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ ജനുവരി 10 നകം ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമർപ്പിക്കണം. അക്കാദമിക് രംഗങ്ങളിലും അക്കാദമിക് ഇതര പ്രവർത്തനങ്ങളിലും മികവു പുലർത്തിയവർക്ക് മുൻഗണന. അപേക്ഷകൾ ksycyouthseminar@gmail.com എന്ന മെയിലിലോ കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി എം ജി, തിരുവനന്തപുരം-33 എന്ന വിലാസത്തിലോ നേരിട്ടോ നൽകാം. ഫോൺ: 8086987262, 0471-2308630.

date