Skip to main content

നൈപുണ്യ പരിശീലനം

ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിന് എൻ ടി ടി എഫ്, സി ഡിറ്റ്, അക്കാദമി ഓഫ് മീഡിയ ആന്റ് ഡിസൈൻ എന്നീ സ്ഥാപനങ്ങൾ വഴി വിവിധ ട്രേഡുകളിൽ നൈപുണ്യ പരിശീലനം നൽകുന്നു. തലശ്ശേരി എൻ ടി ടി എഫിന്റെ സി എൻ സി ഓപ്പറേറ്റർ വെർട്ടിക്കൽ മെഷിനിങ് കോഴ്സിന് പത്താം ക്ലാസ് പാസായ 18 നും 24നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് മാസമാണ് കോഴ്സ് കാലാവധി.
സി ഡിറ്റിന്റെ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് പ്ലസ്ടു പാസായ 18നും 30നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കോഴ്സ് കാലാവധി ആറ് മാസം. തൃശൂരിലെ അക്കാദമി ഓഫ് മീഡിയ ആന്റ് ഡിസൈനിന്റെ ഡിജിറ്റൽ ഡിസൈൻ കോഴ്സിന് പ്ലസ്ടു/മൂന്ന് വർഷത്തെ ഡിപ്ലോമ/വി എച്ച് എസ് സി പാസായ 18നും 26നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. കാലാവധി ആറ് മാസം. ബിരുദധാരികൾക്ക് മുൻഗണന.
അപേക്ഷയുടെ കൂടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളും റസിഡൻഷ്യൽ സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. കോഴ്സ് ഫീസ്, ഭക്ഷണം, താമസ സൗകര്യം എന്നിവ ലഭിക്കും.  വരുമാന പരിധി മൂന്ന് ലക്ഷം രൂപ. വരുമാനം കുറഞ്ഞവർക്കും ഭിന്നശേഷിയുള്ള കുടുംബത്തിലെ അംഗങ്ങൾക്കും മുൻഗണ. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയിൽ പഠിക്കാനുദ്ദേശിക്കുന്ന കോഴ്സ് ഏതാണെന്ന് വ്യക്തമാക്കണം. അപേക്ഷ ജനുവരി അഞ്ച് വരെ സ്വീകരിക്കും. ഫോൺ: 0497 2700596.

date