Skip to main content

മെഡിക്കൽ ഓഫീസർ: അപേക്ഷ ക്ഷണിച്ചു

എറണാകുളത്തെ കേന്ദ്ര അർധ സ്ഥാപനത്തിലേക്ക് മെഡിക്കൽ ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് ഒരു താൽക്കാലിക ഒഴിവുണ്ട്. യോഗ്യത: അംഗീകൃത സർവകലാശാലയിൽ/സ്ഥാപനത്തിൽ നിന്നുള്ള എം ബി ബി എസ് ബിരുദവും ഒക്കുപേഷണൽ ഹെൽത്ത് ആൻഡ് ഇൻഡസ്ട്രിയൽ ഹൈജീൻ/അസോസിയേറ്റ് ഫെല്ലോ ഓഫ് ഇൻഡസ്ട്രിയൽ ഹെൽത്ത് ഡിപ്ലോമയും. ഇവരുടെ അഭാവത്തിൽ എം ബി ബി എസ് ബിരുദധാരികളെയും പരിഗണിക്കും. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.
2023 ഫെബ്രുവരി ഒന്നിന് 56 വയസ്സ് കവിയാൻ പാടില്ല. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 04842 312944.    

date