Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

കണ്ണൂർ ഗവ. വനിതാ ഐ ടി ഐയിൽ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ഷൻ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത: ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇൻ എഞ്ചിനീയറിംഗ്/ടെക്നോളജി ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ ടി/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എ ഐ സി ടി ഇ, ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ പി ജി ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ ടി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇൻ കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ഐ ടി/എൻഐഇഎൽടി എ ലെവൽ ഫ്രം എ ഐ സി ടി ഇ/യുജിസി, രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ ത്രിവൽസര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ ടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഐസിടിഇ, മൂന്നു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/എൻ എ സി. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ ഹാജരാകണം. ഫോൺ: 9497300513.  

date