Skip to main content

ചാത്തനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് തുറന്നുകൊടുക്കും മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും

ചാത്തനൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ട് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം ഇന്ന് (ഡിസംബര്‍ 29) രാവിലെ 11.30 ന് കായിക-വഖഫ്-ഹജ്ജ്-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. തുടര്‍ന്ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന, തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി, മുന്‍ എം.എല്‍.എ അഡ്വ. വി.ടി ബല്‍റാം, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ,  ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ആധുനിക കായിക പരിശീലന സൗകര്യങ്ങള്‍ ലഭ്യമാക്കി ഉന്നതനിലവാരമുള്ള കായികതാരങ്ങളെ വാര്‍ത്തെടുക്കുകയും ഒപ്പം ജനങ്ങളുടെ ആരോഗ്യ സംരക്ഷണവും വിനോദവും ലക്ഷ്യമിട്ടാണ് സിന്തറ്റിക് ട്രാക്ക് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയം തുറന്നുകൊടുക്കുന്നത്. കായികമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്.

date