Skip to main content

ഊര്‍ജ്ജ കിരണ്‍ ഹ്രസ്വചിത്ര മത്സരം

 

ജില്ലാ മള്‍ബറി കൊക്കൂണ്‍ ഉത്പാദക സഹകരണ സംഘം എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ (ഇ.എം.സി), സെന്റര്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് (സി.ഇ.ഡി) എന്നിവയുടെ സഹകരണത്തോടെ ജീവിതശൈലിയും സംരക്ഷണവും എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്ര മത്സരം സംഘടിപ്പിക്കുന്നു. വ്യക്തികള്‍ക്കും കൂട്ടായും സംഘടനകള്‍ക്കും പങ്കെടുക്കാം. ദൃശ്യമാധ്യമങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലോ പ്രദര്‍ശിപ്പിച്ചവയാകരുത്. ഉചിതമായ ശീര്‍ഷകം നല്‍കണം. മൊബൈല്‍ ക്യാമറ ഉപയോഗിച്ചും ഷൂട്ട് ചെയ്യാം. ഹ്രസ്വചിത്രം ജനങ്ങള്‍ക്ക് ഊര്‍ജ്ജ സംരക്ഷണത്തെക്കുറിച്ച് സന്ദേശം നല്‍കുന്നതായിരിക്കണം. വീഡിയോയോടൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ അപേക്ഷ നല്‍കണം. ഒന്നാം സമ്മാനമായി 3000 രൂപയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 2000 രൂപയും സര്‍ട്ടിഫിക്കറ്റും ആണ് രണ്ടാം സമ്മാനം. സില്‍ക്കോ സഹകരണ സംഘം, പുഴയ്ക്കല്‍, കണ്ണാടി (പി.ഒ) പാലക്കാട് എന്ന വിലാസത്തിലാണ് വീഡിയോകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ silcopalakkad@gmail.com, 9846668721, 8129691823 ല്‍ ലഭിക്കും.
 

date