Skip to main content

ആനമൂളിക്കും മുക്കാലിക്കും ഇടയിലുള്ള ഗതാഗതം ഇന്ന് വൈകീട്ട് 6 മുതല്‍ പുന:സ്ഥാപിക്കും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണം തുടരും

മണ്ണാര്‍ക്കാട് - ചിന്നതടാകം റോഡില്‍ ആനമുളിക്കും മുക്കാലിക്കും ഇടയില്‍ ഒന്‍പതാം വളവില്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ പാകുന്ന പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയിരുന്ന വാഹന ഗതാഗത നിയന്ത്രണം ഇന്ന് (ഡിസംബര്‍ 31) വൈകിട്ട് ആറ് മുതല്‍ പുന:സ്ഥാപിക്കുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു. എന്നാല്‍ ഇതുവഴിയുള്ള മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കുള്ള ഗതാഗത നിയന്ത്രണം 2023 ജനുവരി മൂന്നിന് വൈകിട്ട് ആറ് വരെ  തുടരുമെന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ അറിയിച്ചു.

date