Skip to main content

കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്കായി ധനസഹായത്തിന് അപേക്ഷിക്കാം. മാതാപിതാക്കളാണ് അപേക്ഷിക്കേണ്ടത്. സംസ്ഥാനത്തെ ഗവ/എയ്ഡഡ് കോളെജുകളില്‍ നിന്നുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ ബിരുദം, പ്രൊഫഷണല്‍ ബിരുദാനന്തര ബിരുദം, ടി.ടി.സി, ഐ.ടി.ഐ, പോളിടെക്‌നിക്, ജനറല്‍ നഴ്‌സിങ്, ബി.എഡ്, മെഡിക്കല്‍ ഡിപ്ലോമ എന്നിവയുടെ അവസാന പരീക്ഷയില്‍ നിശ്ചിത ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹത. സ്വാശ്രയ സ്ഥാപനങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചിരുന്ന കുട്ടികളുടെ മാതാപിതാക്കള്‍ അപേക്ഷിക്കേണ്ടതില്ല. ക്ഷേമനിധി അംഗങ്ങള്‍ 2022 മാര്‍ച്ചില്‍ 12 മാസത്തെ അംഗത്വം പൂര്‍ത്തിയാക്കിയിരിക്കണം. പരീക്ഷാ സമയത്ത് രണ്ട് വര്‍ഷത്തെ അംശാദായ കുടിശിക ഉണ്ടാകരുത്. ഉണ്ടെങ്കില്‍ കുടിശിക തീര്‍ത്ത ശേഷം മാത്രം അപേക്ഷിക്കണം. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ഉന്നത വിദ്യാഭ്യാസത്തിന്റെ മാര്‍ക്ക് ലിസ്റ്റ്, സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊഫഷണല്‍/അസല്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് സഹിതം ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു. ഓരോ ക്‌ഴ്‌സിനും മൂന്ന് പേര്‍ക്ക് വീതം മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. പുതിയ അപേക്ഷ ഫോറം www.agriworkersfund.org ല്‍ ലഭിക്കും. ഫോണ്‍: 0491 2530558.

date