Skip to main content

അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം: പാനൽ ചർച്ച സംഘടിപ്പിച്ചു

വിജ്ഞാനം ആർജിക്കുന്നതിലൂടെ അന്ധവിശ്വാസത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് എഴുത്തുകാരൻ ജീവൻ ജോബ് തോമസ്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം എന്ന വിഷയത്തിൽ നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചർച്ച സംഘടിപ്പിച്ചത്. ശാസ്ത്ര പ്രചാരകൻ ദിനേശ് തെക്കുമ്പാട് മോഡറേറ്ററായ ചർച്ചയിൽ എഴുത്തുകാരനും അധ്യാപകനുമായ വൈശാഖൻ തമ്പി പങ്കെടുത്തു. ശാസ്ത്രീയ അറിവുകളോട് കൂടുതൽ അടുക്കുന്നതിലൂടെ മാത്രമേ അന്ധവിശ്വാസത്തെ നേരിടാൻ കഴിയൂ എന്ന് വൈശാഖൻ തമ്പി വിശദീകരിച്ചു. ശരിയായ ശാസ്ത്ര ചിന്തയുടെ അഭാവം മനുഷ്യനെ മൃഗീയ വാസനയിലേക്ക് നയിക്കുമെന്ന് ദിനേശ് തെക്കുമ്പാട് അഭിപ്രായപ്പെട്ടു.

പി.എൻ.എക്സ്. 192/2023

date