Skip to main content

പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്

തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്റ്റ് (ഏപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.

01.01.2022 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ പ്രായംവിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

പി.എൻ.എക്സ്. 198/2023

date