Skip to main content

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം

*എഴുത്തനുഭവങ്ങളുമായി ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലക മേളയിൽ

* മൂന്നാം ദിനം  10 പുസ്തകങ്ങളുടെ പ്രകാശനം

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച മീറ്റ് ദി ഓതർ പരിപാടിയിൽ ബുക്കർ പ്രൈസ് ജേതാവ് ഷെഹാൻ കരുണതിലകയുമായി സുനീത ബാലകൃഷ്ണൻ സംസാരിച്ചു. മൂന്നാം ദിനം വിവിധ വേദികളിലായി 10 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. കെ.മുരളീധരൻ എഴുതിയ 'ചിത്രദർശന ഘട്ടം' എന്ന പുസ്തകം മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം ചെയ്തു. ശിവകുമാർ അമ്പലപ്പുഴയാണ് പുസ്തകം സ്വീകരിച്ചത്. മുടക്കാരിൻ എഴുതിയ 'കൂടൊഴിയുമ്പോൾ എന്ന പുസ്തകത്തിന്റെ പ്രകാശനം എം.രാജീവ് കുമാർ നിർവ്വഹിച്ചു. സുകുമാരൻ ചാലിഗദ എഴുതിയ പുസ്തകം' ബേത്തിമാരൻ,   കൊളുന്ത് എന്നീ  പുസ്തകങ്ങളെ കുറിച്ച്  പുസ്തക ചർച്ച സംഘടിപ്പിച്ചു. മലയാള നാടക പ്രസ്ഥാനം എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. പ്രദീപ് പനങ്ങാട്, മധുപാൽ, പ്രശാന്ത് നാരായണൻ, പ്രമോദ് പയ്യന്നൂർ, സുധി ദേവയാനി,പുഷ്പവതി പൊയ്പാടത്ത്, രാധാകൃഷ്ണൻ ചെറുവല്ലി എന്നിവർ പങ്കെടുത്തു. കെ.പി.എ.സി സുലോചന; കലയും ജീവിതവും എന്ന രാജീവ് പുലിയൂർ എഴുതിയ പുസ്തകം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു.

ഡോ. രതീഷ് കാളിയാടൻ എഴുതിയ പഠനത്തിന്റെ ചരണങ്ങൾ എന്ന പുസ്തകം പ്രഭാവർമ്മയ്ക്ക് നൽകി മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു.  അഷ്‌റഫ് താമരശ്ശേരിയുടെ ദി ലാസ്റ്റ് ഫ്രണ്ട് എന്ന പുസ്തകം ഡോ.രതീഷ് കാളിയാടനും അതിന്റെ മലയാളം പതിപ്പ് ഒടുവിലത്തെ കൂട്ട് നജീബ് കാന്തപുരം എം.എൽ.എ യ്ക്കും നൽകി  മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയായ ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന എന്ന പുസ്തകം രാജീവ് ഒ എൻ വി പ്രകാശനം നിർവ്വഹിച്ചു. ഡോ. കല്യാണി വല്ലത്ത് രചിച്ച A Contemporary Encyclopedia of Literature of the Americas  ഡോ. മീന ടി പിള്ള പ്രകാശനം ചെയ്തു. ഡാനിയൽ സൈമൺ വൈദ്യം എഴുതിയ പുലപ്പാണി വൈദ്യയം -500  എന്ന പുസ്തകം ഷിജു ഏലിയാസ് പ്രകാശനം ചെയ്യ്തു.

സജിത അഭിലാഷ് എഴുതിയ അഗ്‌നിശലഭങ്ങൾ എന്ന പുസ്തകം എൽ.വി. ഹരികുമാറിനു നൽകി എസ്.ആർ. ലാൽ പ്രകാശനം ചെയ്തു. ഷിജു ഏലിയാസ് എഴുതിയ 'ചെഗുവേര ജീവിതം' എന്ന പുസ്തകത്തെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറിതല വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം നടന്നു. 'മലയാള പുസ്തക പ്രസാധക രംഗം ചരിത്രം, വർത്തമാനം, ഭാവി എന്ന വിഷയത്തിൽ നടത്തിയ പാനൽ ചർച്ചയിൽ മന്ത്രി പി. രാജീവ്, പി.കെ. ഹരികുമാർ, ഡോ. എം.കെ. മുനീർ എം.എൽഎ. ആശ്രാമം ഭാസി, എൻ.ഇ. മനോഹർ എന്നിവർ പങ്കെടുത്തു. ശ്രീകുമാരൻ തമ്പി രചിച്ച 'കറുപ്പും വെളുപ്പും മായാവർണങ്ങളും എന്ന പുസ്തകം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് പ്രകാശനം ചെയ്തു. അന്ധവിശ്വാസത്തിനെതിരെ അടിസ്ഥാന ശാസ്ത്രം - വീട് / സ്‌കൂൾ / സമൂഹം എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ ദിനേശ് തെക്കുമ്പാട്, ജീവൻ ജോബ് തോമസ്, എൻ.വിജയകുമാർ എന്നിവർ പങ്കെടുത്തു. മുരുകൻ കാട്ടാക്കടയുടെ കവിതകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ഏഴാച്ചേരി രാമചന്ദ്രൻ, എസ്.സുമേഷ്‌കൃഷ്ണൻ. പ്രൊഫ.വി.എൻ. മുരളി, പി എസ് ശ്രീകല എന്നിവർ പങ്കെടുത്തു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച  കവിയരങ്ങിൽ കുരീപ്പുഴ ശ്രീകുമാർ,വിനോദ് വൈശാഖി, കണിമോൾ, ആര്യ  ഗോപി,സുമേഷ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.  വിഷൻ ടോക്കിൽ എഴുത്തുകാരി ടിഫാനി ബ്രാർ ആശയങ്ങൾ പങ്കുവച്ചു. ജി ആർ ഇന്ദുഗോപൻ എഴുതിയ 'കരിമ്പുലി റോ റോ പിങ്ക് പോലീസ്' എന്ന പുസ്തകത്തിന്റെ ചർച്ച സംഘടിപ്പിച്ചു.  'കൈയൊപ്പിട്ട  വഴികൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിഷൻ ടോക്കിൽ ദിവ്യ എസ്. അയ്യർ ആശയങ്ങൾ പങ്കുവച്ചു.

പി.എൻ.എക്സ്. 203/2023

date