Skip to main content

അറിയിപ്പുകള്‍

നിയമനം നടത്തുന്നു

 

കോഴിക്കോട് ഗവ: മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിൽ അസിസ്റ്റന്റ് പ്രൊഫസര്‍ കാര്‍ഡിയോളജി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡി എം ഇന്‍ കാര്‍ഡിയോളജി. ശമ്പളം:- 70000/- 21നും 46 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 17ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.

 

 

 

 അപേക്ഷ ക്ഷണിച്ചു

 

കേരള മീഡിയ അക്കാദമി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷൻ ജേർണലിസം കോഴ്സിൽ ലക്ചറർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ടിവി മേഖലയിൽ കുറഞ്ഞത് അഞ്ചു വർഷത്തെ എഡിറ്റോറിയൽ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. വിവരങ്ങൾക്ക് keralamediaacademy.org സന്ദർശിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ജനുവരി 20 ന് വൈകുന്നേരം അഞ്ച് മണിക്കകം അപേക്ഷ ലഭിക്കണം. കവറിനു മുകളിൽ ടെലിവിഷൻ ജേർണലിസം ലക്ചറർ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.കൂടുതൽ വിവരങ്ങൾക്ക്:keralamediaacademy.org സന്ദർശിക്കുക. ഫോൺ: 0484 2422275, 0484 2422068.

 

 

 

 

രജിസ്‌ട്രേഷൻ പുതുക്കാന്‍ അവസരം 

 

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയിമെന്റ് രജിസ്‌ട്രേഷൻ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ 

രജിസ്‌ട്രേഷൻ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടമായ വിമുക്ത ഭടന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം. 01ജനുവരി 2000 മുതല്‍ 31 ഒക്ടോബര്‍ 2022 വരെ രജിസ്‌ട്രേഷൻ പുതുക്കാന്‍ സാധിക്കാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ടവര്‍ക്കാണ് അവസരം. മാര്‍ച്ച്‌ 31 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളിൽ സൈനികക്ഷേമ ഓഫീസിലെത്തി എംപ്ലോയിമെന്റ് രജിസ്‌ട്രേഷൻ പുതുക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് :0495- 2771881 

 

 

 

ടെണ്ടർ ക്ഷണിച്ചു

 

സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന കുറ്റ്യാടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം പദ്ധതി 2022-23 നിർവ്വഹണത്തിനായി എഫ്ആർപി ബോട്ട് അനുബന്ധ ഉപകരണങ്ങളോടും കൂടി നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. അടങ്കൽ തുക 500000/-, അപേക്ഷ ഫോറം 200 / രൂപ, ജനുവരി 12 മുതൽ 27 വരെ ടെണ്ടർ ഫോറം ലഭിക്കും. ജനുവരി 27 ന് ഉച്ചക്ക് 2 മണി വരെ ടെണ്ടർ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780

 

 

 

ലൈസന്‍സിയെ നിയമിക്കുന്നു 

 

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിലുള്ള കാക്കൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ 162-ാം നമ്പര്‍ ന്യായവിലകടയുടെ ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 0495: 2370655 (ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്),0495 – 2374885 (താലൂക്ക് സപ്ലൈ ഓഫീസ് കോഴിക്കോട് )

 

 

 

 

സ്പോട്ട് അഡ്മിഷൻ

 

 2022-24 ബാച്ച് ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ അധ്യാപക കോഴ്സിന് അടൂർ സെന്ററിൽ ഒഴിവുള്ള മെറിറ്റ് സീറ്റിലേക്ക് ജനുവരി 16 ന് രാവിലെ 11 മണിക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. അൻപത് ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടൂ അല്ലെങ്കിൽ ബിഎ ഹിന്ദി പാസായവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. പട്ടികജാതി, പട്ടികവർഗക്കാർക്കും മറ്റു പിന്നോക്കക്കാർക്കും സീറ്റ് സംവരണം ഉണ്ടായിരിക്കും. വിലാസം: 

പ്രിൻസിപ്പൽ ,ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട ജില്ല. കൂടുതൽ വിവരങ്ങൾക്ക്: 04734296496, 8547126028.

 

 

 

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31വരെ ഓൺലൈനായോ, നേരിട്ടോ അപേക്ഷ സമർപ്പിക്കാം. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്,സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും ഫെബ്രുവരിയിലെ കെ-മാറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kicma.ac.in സന്ദർശിക്കുക. ഫോൺ: 8547618290/8281743442

 

 

 

 

 

അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. ആറുമാസമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭ്യമാണ്. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം-33. കൂടുതൽ വിവരങ്ങൾക്ക് wwws.rccc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോണ്‍ :04712325101, 8281114464.

 

date