Skip to main content

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരി സെഷനില്‍ നടത്തുന്ന  യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. വിലാസം ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. ഫോണ്‍ നമ്പര്‍: 0471 2325101, 8281114464. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇന്ത്യന്‍ അക്യുപങ്ച്വര്‍ ആന്റ് ഹോളിസ്റ്റിക് അക്കാദമി, കോട്ടയ്ക്കല്‍ (ഫോണ്‍: 9207488881, 9947900197), സി.വി.എസ് ഹെല്‍ത്ത് സെന്റര്‍, മഞ്ചേരി (ഫോണ്‍: 9447926599), ആദിദേവ ഹതയോഗ സെന്റര്‍, വണ്ടൂര്‍ (ഫോണ്‍: 8281767519), കൈവല്യ യോഗ അക്കാദമി, അമ്പലത്തറ (ഫോണ്‍:7012939253), പതഞ്ജലി യോഗ സെന്റര്‍, മലപ്പുറം (ഫോണ്‍: 9946345234), സ്പ്ലെന്‍ഡിഡ് സ്പോര്‍ട്സ് യോഗ ആന്റ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി,  നരിപ്പറമ്പ് (ഫോണ്‍: 9526738838, 9562250782) എന്നിവയാണ് മലപ്പുറം ജില്ലയിലെ പഠന കേന്ദ്രങ്ങള്‍.

date