Skip to main content

വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ''കരുതല്‍'' പദ്ധതിയുടെ ഭാഗമായി വളണ്ടിയര്‍ പരിശീലനം സംഘടിപ്പിച്ചു. ക്യാന്‍സര്‍ പരിശോധനയും തുടര്‍ പരിപാടിയും എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സര്‍വ്വെ നടത്തി, ലക്ഷണങ്ങള്‍ കണ്ടെത്തുന്ന ആളുകള്‍ക്ക് പരിശോധനാ ക്യാമ്പും തുടര്‍ന്ന് ചികിത്സാ സഹായ പരിപാടികളുമാണ് ലക്ഷ്യമിടുന്നത്. ബ്ലോക്ക് പരിധിയിലെ എടപ്പാള്‍, വട്ടംകുളം, തവനൂര്‍, കാലടി  ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആശവര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.പൊന്നാനി  ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ്  സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എം. വി. ആര്‍ ക്യാന്‍സര്‍ സെന്ററിലെ കമ്മ്യൂണിറ്റി ഓങ്കോളജി ഡിപാര്‍ട്‌മെന്റ് ഹെഡ് ഡോ. സി.നിര്‍മ്മല്‍ ക്ലാസെടുത്തു.
വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.ആര്‍ അനീഷ്,പ്രോഗ്രാം ഓഫീസര്‍. എം.ജി. ഷാജി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

date