Skip to main content

പ്രാദേശിക ചരിത്ര പഠനങ്ങള്‍ കേരള ചരിത്രത്തിന് മുതല്‍ക്കൂട്ടാകും- ഡോ :അനില്‍ വള്ളത്തോള്‍

പ്രാദേശിക ചരിത്ര പഠനങ്ങള്‍ കേരള ചരിത്രത്തിന് മുതല്‍ക്കൂട്ടാകുമെന്ന് തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ: അനില്‍ വള്ളത്തോള്‍ പറഞ്ഞു.  ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ പ്രാദേശിക ചരിത്ര ഗവേഷണം മലയാളം സര്‍വകലാശാല എറ്റെടുത്ത് നടത്തുന്ന ധാരണ പത്രം സ്‌കൂള്‍ പ്രധാനാധ്യാപിക മേഴ്സി ജോര്‍ജിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ പോലൊരു ബഹുസ്വര രാഷ്ട്രത്തിന്റെ ജനപഥങ്ങളെ പ്രാദേശിക ചരിത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് സൂക്ഷ്മമായി അപഗ്രഥനം ചെയ്യേണ്ടതുണ്ട്.രണ്ടു നൂറ്റാണ്ടായി അനേകം തലമുറകള്‍ക്ക് വിദ്യ പകര്‍ന്നു കൊടുത്ത മീനടത്തൂര്‍ ഗവണ്മെന്റ് ഹൈസ്‌കൂളിന്റെ ചരിത്രവും ഇത്തരത്തില്‍ പഠിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു മലയാള സര്‍വ്വ കലാശാലയില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. പി. എം റജിമോന്‍ അധ്യക്ഷത വഹിച്ചു. ചരിത്ര പഠനസ്‌കൂള്‍ ഡയറക്ടര്‍ ഡോ: എല്‍.ജി. ശ്രീജ, അസി. പ്രൊഫസര്‍ ഡോ: മഞ്ജുഷ ആര്‍ വര്‍മ്മ, പ്രാദേശിക ചരിത്ര സമിതി ചെയര്‍മാന്‍ മുജീബ് താനാളൂര്‍, കണ്‍വീനര്‍ കെ.പി മറിയം, എസ്. എം. സി ചെയര്‍മാ

 

date